പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ.പാനൂർ മേഖലക്ക് പുറമെ തലശേരി മേഖലയിലും ബസ്സ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് നാളെ മുതൽ കടക്കും.ഇത് സംബന്ധിച്ച നോട്ടീസുകൾ ബസുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഫലത്തിൽ തലശേരി ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ചും, പാനൂർ ബസ്സ്റ്റാൻറ് കേന്ദ്രീകരിച്ചും സർവീസ് നടത്തുന്ന ഒരു സ്വകാര്യബസുകളും ഓടാൻ സാധ്യതയില്ല. ദീർഘദൂര ബസുകൾ തടയുന്നതുൾപ്പടെയുള്ള സമരങ്ങളും നടന്നേക്കാം. എന്നാൽ തൊഴിലാളി സംഘടനാ നേതാക്കളൊന്നും തന്നെ ആധികാരിക പ്രതികരണം ഇക്കാര്യത്തിൽ നടത്തിയിട്ടില്ല.
തലശ്ശേരി - തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ്


വെള്ളിയാഴ്ച മുതൽ പാനൂർ, തലശേരി മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്.
Incident of assault on bus conductor in Peringathur; indefinite strike extends to routes in Thalassery region, long-distance buses also uncertain
